പ്രമുഖ കോവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഡല്‍ഹിക്ക് വാക്‌സിന്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രത്തിന്റെ പിടിപ്പ്‌കേടാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും വാക്‌സിന്റെ ലഭ്യതക്കുറവും ചൂണ്ടിക്കാട്ടിയാണ് ഭാരത് ബയോടെക് വാക്‌സിന്‍ നല്‍കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
8-44 വയസുവരെയുള്ളവര്‍ക്ക് വേണ്ടി 1.34 ഡോസ് വാക്‌സിനാണ് ഡല്‍ഹി ആവശ്യപ്പെട്ടത്. എന്നാല്‍ മേയില്‍ കേന്ദ്രം അനുവദിച്ചത് 3.5 ലക്ഷം ഡോസ് മരുന്നു മാത്രമാണ്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വാക്‌സിന്‍ നല്‍കാനാകില്ലെന്ന് ഭാരത് ബയോടെക് പറയുന്നു. വാക്‌സിന്‍ കയറ്റുമതി എത്രയും പെട്ടെന്ന് കേന്ദ്രം അവസാനിപ്പിക്കണമെന്നും വാക്‌സിന്‍ ഫോര്‍മുല മറ്റ് കമ്പനികള്‍ക്ക് നല്‍കണമെന്നും മനീഷ് സിസോദിയ ആവശ്യപ്പെട്ടു.
എന്നാല്‍ തങ്ങളുടെ ഉദ്ദേശ ലക്ഷ്യത്തെ ചില സംസ്ഥാനങ്ങള്‍ ചോദ്യം ചെയ്യുന്നത് ഹൃദയഭേദകമായ കാര്യമാണെന്നാണ് ഭാരത് ബയോടെക് പ്രതികരിച്ചത്