കൊവിഡിന്റെ ഇന്ത്യന്‍ വേരിയെന്റിനെ തള്ളി കേന്ദ്ര സര്‍ക്കാര്‍

0

ലോകാരോഗ്യ സംഘടനയുടെ ഒരു രേഖകളിലും ;ഇന്ത്യന്‍ വേരിയെന്റ്’ എന്ന വൈറസ് വകഭേദമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ബി.1.617 എന്ന വകഭേദത്തിന് കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദമെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് വസ്തുതാപരമാണെന്നും ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വേരിയെന്റ് എന്നത് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശമാണ് ഇന്ത്യന്‍ വകഭേദം എന്ന പ്രയോഗത്തിന് പിന്നിലെന്നാണ് കേന്ദ്രത്തിന്‍ വാദം.

ബി.1.617 വകഭേദം കഴിഞ്ഞ ഒക്ടോബറില്‍ ആണ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയെ കൂടാതെ 40 രാജ്യങ്ങളിലും ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. അതി തീവ്രവ്യാപനവും പ്രതിരോധശേഷിയുമുള്ള വൈറസ് വകഭേദമാണ് ബി.1.617.