വാക്‌സിന്‍ നയത്തില്‍ കോടതി ഇടപെടേണ്ടെന്ന് കേന്ദ്രം

0

കോവിഡ് പ്രതിസന്ധി കാലത്ത് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി. അസാധാരണമായ പ്രതിസന്ധിയാണ് രാജ്യത്തുള്ളത്. അതിനാല്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ ഉള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായാണ് ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. അതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുകയില്ല. വാക്‌സിൻ്റെ ലഭ്യത കുറവുണ്ട്. അതുപോലെ രോഗ വ്യാപന തോതും അനുദിനം വര്‍ധിക്കുകയുയം മാറുകയുമാണ്. അതിനാല്‍ എല്ലാവര്‍ക്കും ഒരേ സമയം വാക്‌സിന്‍ കൊടുക്കാന്‍ കഴിയില്ല.

പക്ഷപാതപരമായി വാക്‌സിന്‍ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്‌സിന്‍ നയം. ഭരണഘടനയുടെ 14, 21 അനുഛേദങ്ങള്‍ക്ക് അനുസൃതമാണ് ഇതുണ്ടാക്കിയത്. ഇതിനായി സംസ്ഥാനങ്ങള്‍, വിദഗ്ദര്‍, മരുന്ന് കമ്പനി നിര്‍മാതാക്കള്‍ എന്നിവരുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സത്യവാങ്ങ്മുലത്തില്‍ പറഞ്ഞു.