HomeIndiaകൊവിഡ് പ്രതിരോധത്തിന് പണം സമാഹരിക്കാനിറങ്ങി സാനിയ മിര്‍സ

കൊവിഡ് പ്രതിരോധത്തിന് പണം സമാഹരിക്കാനിറങ്ങി സാനിയ മിര്‍സ

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം പ്രതിസന്ധിയിലായിരിക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തിന് ഫണ്ട് സമാഹരിക്കാന്‍ ഓണ്‍ലൈന്‍ ക്യാമ്പയിനുമായി ടെന്നീസ് താരം സാനിയ മിര്‍സ.

പ്രമുഖ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ ‘ketto’ വഴിയാണ് സാനിയ ക്യാമ്പയിന്‍ നടത്തുന്നത്. ട്വിറ്ററിലൂടെയാണ് ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ചെയ്യുന്നുവെന്ന കാര്യം സാനിയ അറിയിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തിന് ഇപ്പോള്‍ നമ്മളുടെ സഹായം ആവശ്യമാണ്. അതിനാല്‍ നമ്മുടെ കഴിവിന്റെ പരമാവധി സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് സാനിയ ട്വീറ്റ് ചെയ്തു. ഹേംകുന്ത് ഫൗണ്ടേഷനിലൂടെയാണ് സാനിയ ഓണ്‍ലന്‍ ക്യാമ്പയിനിലൂടെ സമാഹരിക്കുന്ന തുക ചെലവഴിക്കുക.

മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌കയും ഇതുപോലെ ഓണ്‍ലൈന്‍ ക്യാമ്പയിനുമായി രംഗത്ത് വന്നിരുന്നു. 24 മണിക്കൂറിനുള്ളില്‍ 3.6 കോടി രൂപയാണ് അവര്‍ സമാഹരിച്ചത്. 7 കോടിയാണ് ലക്ഷ്യം വെച്ചിരിക്കുന്ന തുക. കൂടാതെ രണ്ട് കോടി രൂപ ഇരുവരും കൊവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്തിരുന്നു.

Most Popular

Recent Comments