കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പഞ്ചായത്തുകള്‍ക്ക് ഗ്രാന്‍ഡ് മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്കായി മുന്‍കൂറായി ഗ്രാന്‍ഡ് അനുവദിച്ചത്.
25 സംസ്ഥാനങ്ങള്‍ക്കായി 8923.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേരളത്തിന് 240.6 കോടി രൂപ ലഭിക്കും.രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തന്നെയാണ്. ഇന്ന് നാല് ലക്ഷത്തി മൂവായിരത്തി എഴുന്നൂറ്റി മുപ്പത്തിയെട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാംദിനമാണ് നാല് ലക്ഷം കടക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ കൂടുതലാണ് കേരളത്തില്‍. കേരളം അതീവ ജാഗ്രത പൂലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.