കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിച്ച് കേന്ദ്രസര്‍ക്കാര്‍. വിരമിച്ച 400 ഡോക്ടര്‍മാരെയാണ് താത്ക്കാലികമായി കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്.
2017നും 2021നും ഇടയില്ഡ വിരമിച്ച ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കുക. 11 മാസത്തേക്ക് കോണ്‍ട്രാക്ട് സ്റ്റാഫുകളായാണ് നിയമനം. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കേന്ദ്രസേനയുടെ മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന് ഉത്തരവ് നല്‍കിയതായി ദേശീയ മാധ്യം റിപ്പോര്‍ട്ട് ചെയ്തു.
സൈന്യത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പല സ്ഥലങ്ങളിലും കൊവിഡ് ആശുപത്രികള്‍ ആരംഭിക്കുകയും മറ്റ് ആശുപത്രികളിലേക്ക് സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.