തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പ്രഹരത്തിനു ശേഷം പ്രതികരിച്ച് നേതാക്കള്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്ഡ, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് തങ്ങളുടെ പ്രതികരണമറിയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനായി ശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തല അറിയിച്ചത്. പര്‌സപരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാനായി അവസരമുണ്ടാക്കരുത്. കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തില്‍ വീഴരുതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.