കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നാളെ മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. ജില്ലകളിലെ മെഡിക്കല്‍ കോളേജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ച് കൊണ്ടായിരിക്കും സര്‍വീസുകള്‍ നടത്തുക.
30 ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലുള്ള റൂട്ടുകളിലേക്കാണ് സര്‍വീസ് നടത്തുക. മെഡിക്കല്‍ കോളേജ്, ജനറല്‍ ആുപത്രി എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ സര്‍വീസുകളും നടത്തുക എന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. ബസുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നം നിര്‍ഡദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ നാളെ ലോക്ക് ഡൗണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ കേരളത്തിലുടനീളം കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. കോഴിക്കോട് നിന്നും 19, തൃശൂരില്‍ നിന്നും 40 അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ വാളയാര്‍ ഉള്‍പ്പടെ 13 ചെക് പോസ്റ്റുകള്‍ വരെ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ സാധാരണ നിലയില്‍ ഇന്ന് സര്‍വീസ് നടത്തും. ആവശ്യമനുസരിച്ചാകും അധിക സര്‍വീസ് നടത്തുക