കോവിഡ് പ്രതിരോധത്തിന് അമ്പതിനായിരം കോടിയുടെ സഹായം

0

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നോട്ട് പോക്കിന് സഹായ ഹസ്തവുമായി റിസര്‍വ് ബാങ്ക്. അമ്പതിനായരം കോടി രൂപയുടെ സഹായമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്.

ആശുപത്രികള്‍, ഓക്‌സിജന്‍ വിതരണക്കാര്‍, വാക്‌സിന്‍ ഇറക്കുമതി നടത്തുന്നവര്‍, കോവിഡ് മരുന്ന് നിര്‍മാതാക്കള്‍ എന്നിവര്‍ക്കാണ് സഹായം ലഭിക്കുക. ഇവര്‍ക്ക് ബാങ്ക് വഴിയുള്ള സഹായമാണ് ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ആരോഗ്യ മേഖലക്കായി കൂടുതല്‍ സഹായം നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ എംഎസ്എംഇ മേഖലക്കും ചെറുകിട വ്യാപാരികള്‍ക്കുമായുള്ള പുതിയ പാക്കേജിനെ കുറിച്ചുള്ള ഗൗരവകരമായ ആലോചനയിലാണ്, അതിന്റെ രൂപരേഖ വൈകാതെ പൂര്‍ത്തിയാകുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.