മമതയുടെ സത്യപ്രതിജ്ഞ ഇന്ന്

0

തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മുഖ്യമന്ത്രിയായി മമത ബാനര്‍ജി ഇന്ന് സത്യപ്രതിജഞ ചെയ്യും. മൂന്നാംവട്ടമാണ് മമത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. കൊല്‍ക്കത്തയിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ.

ഇന്ന് മുഖ്യമന്ത്രി മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. മറ്റുള്ള മന്ത്രിമാര്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മദിനമായ മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. വളരെ ചുരുങ്ങിയ സദസ്സ് മാത്രമാവും ഉണ്ടാവുക. 213 സീറ്റുമായി വലിയ വിജയമാണ് ഇക്കുറി ത്രിണമൂല്‍ കോണ്‍ഗ്രസ് നേടിയത്. ഭരണം പിടിക്കും എന്ന് അവകാശപ്പെട്ട ബിജെപിക്ക് 77 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു.