തനിക്ക് മന്ത്രിസ്ഥാനം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. അഞ്ച് ടേം തുടര്‍ച്ചയായി വിജയിച്ച തനിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും കോവൂര്‍ പറഞ്ഞു.
തന്നെ മന്ത്രിയാക്കുന്നത് ആര്‍എസ്പി അണികളെ ഇടതുമുന്നണിയില്‍ എത്തിക്കാന്‍ സഹായിക്കും. പാര്‍ടി ഇടതുമുന്നണി വിട്ടപ്പോഴും മാറാതെ ഉറച്ചു നിന്നതാണ് താന്‍. കൂടാതെ ആര്‍എസ്പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് എംഎല്‍എ ആയതും. ഇക്കുറി 2790 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്‍എസ്പി സ്ഥാനാര്‍ഥി ഉല്ലാസ് കോവൂരിനെ പരാജയപ്പെടുത്തിയത്.
മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും. ഇക്കാര്യം പരിഗണിക്കപ്പെടും എന്നാണ് കരുതുന്നതെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.