ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍

0

പാസഞ്ചര്‍ ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിച്ച കേസിലെ പ്രതിയായ ബാബുക്കുട്ടന്‍ പിടിയിലായി. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഏപ്രില്‍ 28നാണ് സംഭവം. കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റക്കായിരുന്ന യുവതിയെ സ്‌ക്രൂഡ്രൈവര്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ഇതിന് ശേഷം യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനായി ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു.

ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയാണ് പ്രതിയായ ബാബുക്കുട്ടന്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ അന്വേഷണം ബുദ്ധിമുട്ടിലായിരുന്നു. രണ്ട് ഡിവൈഎസ്പിമാര്‍ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. ഇയാള്‍ക്കെതിരെ സമാന കേസുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.