മറാഠാ സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീംകോടത് ഉത്തരവ്. സംവരണം 50 ശതമാനം കടക്കരുതെന്നുള്ള 1992ലെ ഇന്ദിര സാഹ്നി കേസിലെ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് അശോക് ഭൂഷണൻ്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മറാഠാ സംവരണം നടപ്പിലാക്കിയാല്‍ മഹാരാഷ്ട്രയില്‍ അത് 65 ശതമാനമായി ഉയരും. ഇത് അംഗീകരിക്കാനാകില്ല. മറാഠകള്‍ക്ക് തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കാനാണ് 2017ല്‍ നവംബറില്‍ മഹാരാഷ്ട്ര നിയമസഭ നിയമം പാസ്സാക്കിയത്. ഇത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.