തമിഴ്‌നാട്ടില്‍ അധികാരത്തിലേറാന്‍ മത്സരിച്ച കമല്‍ ഹാസൻ്റെ മക്കള്‍ നീതിമയ്യത്തിന് അക്കൗണ്ട് തുറക്കാനായില്ല. കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിച്ച കമല്‍ ഹാസനും തോല്‍വി.
ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്ന കല്‍ഹാസൻ്റെ തോല്‍വി ബിജെപിയോടായി. ബിജെപിയിലെ വാനതി ശ്രീനിവാസനോട് 1500 വോട്ടിനാണ് കമല്‍ ഹാസന്‍ പരാജപ്പെട്ടത്. വാനതിയെ ഒരു എതിരാളി ആയി പോലും താന്‍ കാണുന്നില്ലെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് കമല്‍ ഹാസന്‍ പറഞ്ഞിരുന്നത്. ബിജെപി നേതാക്കളെ ഒന്നടങ്കം ആക്ഷേപിക്കുകയും ചെയ്തിരുന്നു.
മക്കള്‍ നീതിമയ്യത്തിൻ്റെ ഒരു സ്ഥാനാര്‍ഥിക്കും ജയിക്കാനായില്ല എന്നത് വരും നാളില്‍ പാര്‍ടിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും.