ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താത്ത ലാബുകള്‍ക്കെതിരെ നടപടി

0

500 രൂപ നിരക്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താത്ത സ്വകാര്യ ലാബുകള്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി. ചില ലാബുകള്‍ വിമുഖത കാണിക്കുന്നതായി വാര്‍ത്തകളുണ്ട്.

വിപണി നിരക്കിനെ അടിസ്ഥാനമാക്കിയാണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചത്. പരിശോധനക്ക് ആവശ്യമായ ചിലവ് 240 രൂപയാണ്. മനുഷ്യ വിഭവം കൂടി കണക്കാക്കിയാണ് 500 രൂപയാക്കി നിശ്ചയിച്ചത. മറ്റ് സംസ്ഥാനങ്ങളിലും സമാന നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.