സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുന്നു; 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഇന്നില്ല

0

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം തുടരുന്നു. 18 മുതല്‍ 45 വയസ് പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ഇന്നില്ല. ഇവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കാന്‍ മൂന്ന് മാസമെടുക്കുമെന്നും സൂചന. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശമുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.

3 ലക്ഷത്തോളം വാക്‌സിന്‍ ഡോസുകളെ സംസ്ഥാനത്ത് സ്‌റ്റോക്ക് ഉള്ളൂവെന്നും വിവരം ലഭിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഒരു കോടി വാക്‌സിന്‍ ഇതുവരെയായും സംസ്ഥാനത്ത് എത്തിയിട്ടില്ല. നേരിട്ട് കമ്പനികളില്‍ നിന്ന് സംസ്ഥാനം വാക്‌സിന്‍ വാങ്ങുന്നതിനുള്ള നീക്കവും ഇതുവരെയും എങ്ങുമെത്തിയില്ല. മിക്ക സംസ്ഥാനങ്ങളും 45 വയസുവരെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം നീട്ടിവെച്ചിരിക്കുകയാണ്.

ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്ത് 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം ഏകദേശം 60 കോടി വരും. അതായത് അവര്‍ക്ക് മുഴുവനും നല്‍കാനായി 120 കോടി ഡോസ് വാക്‌സിന്‍ വേണം. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിമാസ വാക്‌സിന്‍ ഉത്പാദനം 7 കോടി ഡോസ് മാത്രമാണെന്നത് എത്ര പയറ്റിയാലും അടുത്ത മാസങ്ങളില്‍ പ്രതിമാസ ഉത്പാദനം 11.512 കോടി ഡോസ് വരെ മാത്രമേ ഉയരൂ എന്നാണ് വാക്‌സിന്‍ ഉത്പാദകര്‍ പറയുന്നത്.