കൊവിഡ് മഹാമാരിയില്‍ പെട്ട് ജനം ദുരിതമനുഭവിക്കുമ്പോള്‍ വാക്‌സിന്‍ വില്‍പ്പനയുമായി മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഫ്രീ’ എന്ന വാക്ക് ട്വീറ്റ് ചെയ്താണ് രാഹുല്‍ സൗജന്യ വാക്‌സിന്‍ നല്‍കാത്തതിനെ വിമര്‍ശിച്ചത്.
ഫ്രീ എന്നതിന്റെ ഉച്ചാരണത്തിന്റെയും വാക്കിന്റെ അര്‍ത്ഥത്തിന്റെയും കൂടെ നിര്‍ബന്ധമായും ഇന്ത്യ സൗജന്യ വാക്‌സിന്‍ ലഭ്യമാക്കണമെന്നും എല്ലാ പൗരന്മാര്‍ക്കും അത് എത്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സമയബന്ധിതമായി വാക്‌സിന്‍ എത്തിച്ചേരുമെന്ന് തന്നെ പ്രതീക്ഷിക്കാമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
18-45 വയസുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ കൊവിന്‍ ആപ്ലിക്കേഷനിലൂടെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒരു കോടി 40 ലക്ഷം കടന്നു. മൂന്നാം ഘട്ട കുത്തിവെപ്പ് തുടങ്ങുന്നതോടെ 18-45 വയസുകാരായ 60 കോടി പേര്‍ കൂടിയാണ് പുതുതായി വാക്‌സിനേഷന്‍ യോഗ്യരാവുന്നത്.
അതെസമയം, ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച സംഭവിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. ആവശ്യമുള്ളതിനേക്കാള്‍ കുറവ് ഓക്‌സിജന്‍ എന്തുകൊണ്ടാണ് ഡല്‍ഹിക്ക് അനുവദിച്ചതെന്നും കോടതി ചോദിച്ചു.