ഇന്ത്യക്കായി സഹായമഭ്യര്‍ത്ഥിച്ച് ചാള്‍സ് രാജകുമാരന്‍

0

കൊവിഡ് പ്രതിസന്ധിയില്‍പെട്ട് വലയുന്ന ഇന്ത്യക്കായി സഹായം അഭ്യര്‍ത്ഥിച്ച് ചാള്‍സ് രാജകുമാരന്‍. മറ്റുള്ള രാജ്യങ്ങളെ സഹായിച്ച രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ ഇന്ത്യയെ സഹായിക്കേണ്ട സഹാചര്യം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റെല്ലാ രാജ്യങ്ങളേയും പോലെ ഇന്ത്യയെ താന്‍ സ്‌നേഹിക്കുന്നതായും അവിടേക്ക് പല വിനോദയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും പറഞ്ഞ ചാള്‍സ് രാജ്യകുമാരന്‍ നമുക്ക് ഒന്നിച്ച് ഈ യുദ്ധത്തെ നേരിടാമെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്ര സംഘടനയും നേരത്തെ രംഗത്ത് വന്നിരുന്നു. നിലവിലെ ഇന്ത്യയിലെ കൊവിഡ് സാഹചര്യം പേടിപ്പെടുത്തുന്നതാണെന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി അധ്യക്ഷന്‍ വോള്‍ക്കര്‍ ബോസ്‌കിര്‍ അഭ്യര്‍ത്ഥിച്ചു. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇന്ത്യയെ സഹായിക്കാന്‍ ഒരുക്കമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചിരുന്നു. ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് വേണ്ടി മെഡിക്കല്‍ ഉപകരണങ്ങള്‍ അയച്ചിരുന്നു.