സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ശരീരത്തിലെ ഓക്‌സിജന്‍ അളക്കുന്ന പള്‍സ് ഓക്‌സി മീറ്റര്‍ കിട്ടാനില്ല. ലഭ്യമായവ നിലവാരം കുറഞ്ഞവയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
മെഡിക്കല്‍ ഷോപ്പുകളില്‍ 700 രൂപയുടെ സ്ഥാനത്ത് 1500 മുതല്‍ 3000 രൂപവരെ ഈടാക്കുന്നുവെന്നാണ് പരാതി. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ തങ്ങള്‍ക്ക് വില കൂട്ടിയാണ് തരുന്നതെന്നാണ് മെഡിക്കല്ഡ ഷോപ്പുകാരുടെ മറുപടി.
വീട്ടില്‍ ക്വാറന്റീനില് കഴിയുന്നവരുടെ ഹൃദയമിടിപ്പും ഓക്‌സിജന്റെ അളവും മൂന്ന് മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്. ഓക്‌സിജന്റെ അളവ് കുറഞ്ഞാല്‍ ആരോഗ്യ സംവിധാനത്തിന്റെ സഹായവും തേടണം. അതിനിടക്കാണ് താങ്ങാവുന്നതിലും അധികം വില ഉപകരണത്തിന് ഈടാക്കുന്നത്.
അതുപോലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് യഥാര്‍ത്ഥ വിലയേക്കാള്‍ രണ്ടിരട്ടി വിലയാണെന്നും പരാതിയുണ്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് സ്വാകര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത് 448 രൂപക്കാണ്. 600 രൂപ.ില്‍ താഴെ നിരക്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താന്‍ കഴിയുന്ന സാഹചര്യത്തിലാണ് സ്വകാര്യ ലാബുകള്‍ 1700 രൂപ ഈടാക്കുന്നത്.