കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ സമയം ക്രമീകരിച്ചു

0

കൊവിഡ് വ്യാപനം വര്‍ധിച്ചതോട് കൂടി കൊച്ചി മെട്രോയുടെ സമയത്തിലും ക്രമീകരണം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനി രാവിലെ 8 മണി മുതലാകും മെട്രോ സര്‍വീസ് ആരംഭിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ 6 മണി മുതല്‍ 10 മണി വരെയും സര്‍വീസ് നടത്തും. എന്നാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പീക്ക് ടൈമില്‍ 10 മിനിട്ടും അല്ലാത്ത സമയങ്ങളില്‍ 14 മിനിട്ടും ഇടവിട്ടാകും സര്‍വ്വീസ് നടത്തുക. കൊവിഡിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവാണ് സമയ ക്രമീകരണത്തിന് ഇടയാക്കിയത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ 35,013 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,38,190 ടെസ്റ്റുകള്‍ നടത്തി. രോഗം സ്ഥിരീകരിച്ചവരില്‍ 275 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം ബാധിച്ചത്.