സ്വകാര്യ ആശുപത്രികള്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം മെയ് ഒന്നുമുതല്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഇപ്പോള്‍ ലഭ്യമായിട്ടുള്ളവ ഈ മാസം 30നകം വാക്‌സിനേഷനായി ഉപയോഗിക്കണം. ബാക്കിയുണ്ടെങ്കില്‍ 45 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മെയ് ഒന്നുമുതല്‍ 250 നിരക്കില്‍ നല്‍കണം. രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. വാക്‌സിനേഷന്‍ സെന്ററുകളിലെ സജ്ജീകരണം അതിന് അനുസരിച്ചായിരിക്കും.