നിലമ്പൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി വി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം ഡിസിസി ഓഫീസിൽ എട്ടു മണിവരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. പിന്നീട് എടകരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് മൂന്ന് മണിക്കാണ് സംസ്കാരം. മലപ്പുറം ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തിന് പുറമെ കെപിസിസി സെക്രട്ടറിയായും, കെഎസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും ചുമതലകൾ വഹിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആര്യാടൻ ഷൗക്കത്ത്, ടി സിദ്ദിഖ്, എ പി അനിൽകുമാർ എന്നിവർ പ്രകാശിൻ്റെ അകാല വിയോഗത്തിൽ അനുശോചിച്ചു.