കേരള പൊലീസില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഉണ്ടെന്നും അവര്‍ പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
കേരള പൊലീസിന്റെ അടിസ്ഥാനം മതമാണ്. തീവ്രവാദികളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പൊലീസിലുണ്ട്. മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഡല്‍ഹി കലാപത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്,’ -സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മാറാട് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ പ്രതിഷേധ സമരം നടത്തുന്ന യൂത്ത് ലീഗിനെതിരെയും സമാന പരാമര്‍ശവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കോഴിക്കോട് ഷാഹീന്‍ ബാഗ് സ്‌ക്വയര്‍ എന്ന പേരില്‍ സമരം നടത്തുന്നത് തീവ്രവാദികളാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ ആരോപണം