ഓരോ വ്യക്തിക്കും നീതിയും ആനുകൂല്യവും ലഭിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരേയും ഉള്‍ക്കൊള്ളുക, എല്ലാവര്‍ക്കും വികസനം എന്നതിന്റെ അടിസ്ഥാനം ഈ ചിന്തയാണ്. യുപിയിലെ പ്രയാഗ് രാജില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്‌ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 9000ല്‍ അധികം ഇത്തരം ക്യാമ്പുകള്‍ നടത്താനായി. പുതിയ ഇന്ത്യക്ക് എല്ലാവരുടേയും പങ്കാളിത്തം ആവശ്യമാണ്. ഭിന്നശേഷിക്കാരുടെ കഴിവുകള്‍ നിരന്തരം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മോദി പറഞ്ഞു.