സംസ്ഥാനത്ത് സൗജന്യ വാക്‌സിനേഷന്‍ നടത്താനായി ഒരു കോടി വാക്‌സിനുകള്‍ പണം കൊടുത്ത് വാങ്ങാന്‍ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതില്‍ 70 ലക്ഷം ഡോസ് കോവിഷീല്‍ഡ് ആയിരിക്കും. 30 ലക്ഷം കോവാക്‌സിനും.
മെയ് മാസത്തില്‍ തന്നെ 10 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിക്കാമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ഉറപ്പ് നല്‍കിയതായാണ് വിവരം. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സൗജന്യ വാക്‌സിനുകള്‍ ലഭിക്കുമെന്നതിന് ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് പണം കൊടുത്ത് വാക്‌സിന്‍ വാങ്ങുന്നത്.
എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു സൗജന്യ വാക്‌സിനേഷന്‍. കേന്ദ്രം സൗജന്യമായി തരുന്ന വാക്‌സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കി വാഗ്ദാനം നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ധാരണ. എന്നാല്‍ 45 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള വാക്‌സിന് 50 ശതമാനം വില നല്‍കണമെന്ന കേന്ദ്ര തീരുമാനം സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി.