ഇന്ത്യക്കാര്‍ അനാവശ്യമായി ആശുപത്രികള്‍ കയറിയിറങ്ങുന്നുവെന്ന് ലോകാരോഗ്യ സംഘടന

0

ജനങ്ങള്‍ വലിയ തോതില്‍ ഒത്തുകൂടുന്നതും അനാവശ്യമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നതും ഇന്ത്യയിലെ കൊവിഡ് നിരക്ക് കുതിച്ചുയരാന്‍ കാരണമാക്കിയെന്ന് ലോകാരോഗ്യ സംഘടന. കൂടിയ രോഗവ്യാപനവും കുറഞ്ഞ വാക്‌സിനേഷനും കാര്യങ്ങള്‍ വഷളാക്കിയെന്നും ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി. അതെസമയം രാജ്യത്ത് കൊവിഡ് മരണം രണ്ട് ലക്ഷത്തോട് അടുക്കുന്നു.

കൊവിഡ് ബാധിച്ചവരില്‍ 15 ശതമാനത്തിന് താഴെ മാത്രമാണ് ആശുപത്രിയില്‍ പരിചരണം ആവശ്യമായിട്ടുള്ളത്. വീട്ടില്‍ തന്നെ ഇരുന്നുകൊണ്ട് പരിചരിക്കുന്നതിലെ അജ്ഞത, പോസിറ്റീവ് ആകുന്നവരെയെല്ലാം ആശുപത്രിയിലേക്ക് എത്തിക്കുന്ന സ്ഥിതിവിസേഷമാണുള്ളതെന്നും ഡബ്ല്യുഎച്ച്ഒയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്ക് അടിയന്തര കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചുട്ടുണ്ട്. ഇതിന്റെ ഭാഗമായി നാലായിരും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ലഭ്യമാക്കുമെന്ന് ലോകാരോഗ്യ സംഘടന വക്താവ് താരിഖ് ജസാറെവിക് വ്യക്തമാക്കി.