ആസ്ട്രസിനെക്കയുടെ 60 മില്യണ്‍ കൊവിഡ് വാക്‌സിന്‍ കയറ്റി അയക്കാനൊരുങ്ങി അമേരിക്ക. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. കയറ്റി അയക്കുന്ന വാക്‌സിനുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പ് വരുത്താനുള്ള നടപടികളിലാണ് നിലവില്‍ അമേരിക്ക.
കഴിഞ്ഞ മാസം മെക്‌സിക്കോക്കും കാനഡക്കും നാല് മില്യണ്‍ വാക്‌സിനുകളാണ് അമേരിക്ക നല്‍കിയത്. അസ്ട്രസിനെക്ക വാക്‌സിന്‍ ഇപ്പോള്‍ അമേരിക്ക ഉപയോഗിക്കുന്നില്ല. എഫ്ഡിഎ അനുമതി നല്‍കിയ വാക്‌സിനാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. അടുത്ത കുറച്ച് മാസത്തേക്ക് ആസ്ട്രസിനെക്ക വാക്‌സിനുകളുടെ ആവശ്യം രാജ്യത്തില്ലെന്നും അതുകൊണ്ട് അവശേഷിക്കുന്ന വാക്‌സിന്‍ ആവശ്യക്കാര്‍ക്ക് വേണ്ടി നല്‍കുകയാണെന്നും വൈറ്റ് ഹൗസ് കൊവിഡ് കോര്‍ഡിനേറ്റര്‍ ജെഫ് സെയ്ന്റ്‌സ് വ്യക്തമാക്കി.
നിലവില്‍ ഫൈസര്‍, മൊഡേണ എന്നിവയുടെ വാക്‌സിനുകളാണ് അമേരിക്കയില്‍ ഉപയോഗിക്കുന്നത്. 53 ശതമാനം മുതിര്‍ന്നവരും രാജ്യത്ത് ഇതിനോടകം തന്നെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.