HomeKeralaരണ്ടാഴ്ചക്കിടെ കേരളത്തില്‍ കൊവിഡ് വര്‍ധനവ് 225%

രണ്ടാഴ്ചക്കിടെ കേരളത്തില്‍ കൊവിഡ് വര്‍ധനവ് 225%

കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ 225% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ജനിതകമാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം വ്യാപകമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ജയിലുകളിലെ വ്യാപനം കണക്കിലെടുത്ത് തടവുകാര്‍ക്ക് പരോള്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓക്‌സിജന്‍ ലഭ്യത തടസപ്പെടാതിരിക്കാന്‍ മുന്‍ഗണന നല്‍കും. ഓക്‌സിജന്‍ ബെഡുകള്‍ ഉറപ്പാക്കും. ആവശ്യമായ കരുതല്‍ ശേഖരമുണ്ടാക്കും. ഇഎസ്‌ഐ ആശുപത്രികളിലെ ഓക്‌സിജന്‍ ബെഡും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌ക് കൃത്യമായി ധരിക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. n95 മാസ്‌കുകള്‍ കഴിയുന്നതും ഉപയോഗിക്കണമെന്നും അതലിലെങ്കില്‍ ഇരട്ട മാസ്‌ക് രീതിയും ശീലമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Most Popular

Recent Comments