കൊവിഡ് വ്യാപനം; മസ്ജിദുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജമാഅത്ത് കൗണ്‍സില്‍

0

കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മസ്ജിദുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജമാഅത്ത് കൗണ്‍സില്‍. ശാരീരിക അകലം, മാസ്‌ക്, പ്രാര്‍ത്ഥനക്കെത്തുന്ന ഓരോരുത്തര്‍ക്കും പ്രത്യേക മാറ്റ് തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ മസ്ജിദ് പരിപാലന സമിതികള്‍ കൂടുതല്‍ ജാഗരൂകരാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

10 വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും പള്ളിയില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കൊവിഡില്‍ നിന്ന് രക്ഷനേതാനായി എല്ലാ പള്ളികളിലും നമസ്‌കാരത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും ജമാഅത്ത് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.