രാജ്യത്ത് ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം തീര്‍ക്കാന്‍ പുതുതായി 551 പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി പിഎം കെയര്‍ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 162 പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി നേരത്തെ പിഎം കെയര്‍ ഫണ്ടില്‍ നിന്നും 201.58 കോടി രൂപ വകയിരുത്തിയിരുന്നു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനായി എല്ലാ പ്രവര്‍ത്തനവും കേന്ദ്രസര്‍ക്കാര്‍ നടത്തുകയാണെന്നും പിഎം ഓഫീസ് അറിയിച്ചു.