സംസ്ഥാനത്ത് 68 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി

0

സംസ്ഥാനത്ത് ഇതുവരെയായി 68,27,750 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 57,88,558 പേരാണ്. ഇതില്‍ 10,39,192 പേര്‍ക്ക് രണ്ടാം ഡോസും വിതരണം ചെയ്തിട്ടുണ്ട്.

എന്നാല്‍ നിലവില്‍ കേരളത്തില്‍ മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് സ്‌റ്റോക്കുള്ളത്.

2 ദിവസത്തിനുള്ളില്‍ കൂടുതല്‍ ഡോസുകള്‍ എത്തിയില്ലെങ്കില്‍ വീണ്ടും വാക്‌സിനേഷന്‍ പ്രതിസന്ധിയുണ്ടാകും. ഇത് മറി കടക്കാനായി സ്വന്തം നിലയില്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. അടിയന്തരമായി കൂടുതല്‍ വാക്‌സിനെത്തിച്ചില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങാന്‍ കഴിയില്ല. നിലവില്‍ മിക്ക ജില്ലകളിലും വാക്‌സിനേഷന്‍ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചു. ശനിയാഴ്ച വരെ ഉള്ള രജിസ്‌ട്രേഷനും പൂര്‍ത്തിയായി.