കോഴിക്കോട് സ്ഥിതി അതീവ ഗുരുതരമെന്ന് ജില്ലാ കളക്ടര്‍

0

കോഴിക്കോട് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ജില്ലയില്‍ വന്‍ തോതില്‍ കൊവിഡ് വ്യാപനം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ കനത്ത ജാഗ്രത വേണമെന്നും സാംബശിവ റാവു അറിയിച്ചു.

ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കും. ഫൈന്‍ മാത്രമല്ല കടുത്ത നടപടി വേണ്ടി വരുമെന്നും കളക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ കിട്ടാതെ ഇനി വാക്‌സിനേഷന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ആശുപത്രി ബെഡുകള്‍ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം കൂടുതല്‍ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.