കൊവിഡ് വ്യാപനം; സംസ്ഥാനങ്ങള്‍ക്ക്‌സപിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി

0

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെ പിടിച്ചുകെട്ടാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും മോദി മന്‍കീബാത്തിലൂടെ പറഞ്ഞു.

കൊവിഡ് വ്യാപനത്തെ നേരിടാനായി എല്ലാ നടപടികളും സ്വീകരിച്ച് വരികയാണ്. ഇതിനായി സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും ആവശ്യമാണെന്ന് മോദി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിന് അഭിവാദ്യം നേര്‍ന്ന മോദി തളരരുതെന്നും അറിയിച്ചു.

എന്നാല്‍ രാജ്യത്ത് സൗജന്യ വാക്‌സിനേഷന്‍ പദ്ധതി തുടരുമെന്ന് മോദി വ്യക്തമാക്കി. വാക്‌സിനെക്കുറിച്ചുള്ള കള്ളപ്രചാരണത്തില്‍ വീണുപോകരുത്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മരുന്ന് നല്‍കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.