കൊവിഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച 50ഓളം പേരുടെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കി.
കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ടു കൊണ്ട് വിമര്‍ശനാത്മകമായ പോസ്റ്റുകള്‍ നീക്കാനായി കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ ട്വീറ്റുകള്‍ ഐടി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ വാദം. ടെലികോം മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്.
ഇതിന് പിന്നാലെ 50 ഓളം ട്വീറ്റുകാണ് ട്വിറ്റര്‍ നീക്കിയത്. എന്നാല്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം ട്വിറ്റര്‍ തള്ളി.