ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് വിരാമമായി. തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകല്‍ പൂരവും വെടിക്കെട്ടും ഒഴിവാക്കി.
നിറച്ച വെടിമരുന്ന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും കത്തിച്ചു കളഞ്ഞു. തിരുവമ്പാടി ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നിന്നും മാറ്റിയ ശേഷമാണ് പാറമേക്കാവിന്റെ വെടിക്കെട്ടിന് തിരികൊളുത്തിയത്. പൊലീസിന്റെ അനുമതിയെ തുടര്‍ന്നാണ് വെടിക്കെട്ടിന് തീകൊളുത്തിയത്.
തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് മേളത്തിനിടെ ആല്‍മരം പൊട്ടിവീണ് രണ്ട് പേര്‍ ഇന്നലെ രാത്രി 12.30ന് മരിച്ചിരുന്നു, തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണന്‍, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്ന് കളക്ടര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് വെടിക്കെട്ട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.