സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും. ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാം ചീഫ് ജസ്റ്റീസാണ് രമണ. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകളേ പങ്കെടുക്കൂ. കോവിഡ് വ്യാപന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണത്തിലാണ് ചടങ്ങ്.
അടുത്ത വര്‍ഷം ആഗസ്റ്റ് 26 വരെയാണ് ജസ്റ്റീസ് രമണയുടെ കാലാവധി. കോവിഡ് പ്രതിസന്ധിയില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാകും പുതിയ ചീഫ് ജസ്റ്റീസ് ആദ്യം കേള്‍ക്കുക എന്നാണ് കരുതുന്നത്.