എറണാകുളം ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

0

എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചു. എടത്തല കൊമ്പാറ സ്വദേശിയായ 9 വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഈ മാസം 14നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 19ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്രവേളകളില്‍ പുറത്തുനിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരിക്കാം കുട്ടിക്ക് ഷിഗെല്ല രോഗബാധയുണ്ടായത് എന്ന് സംശയിക്കുന്നു. അതെസമയം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

പ്രദേശത്ത് ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനക്കായി ശേഖരിക്കുകയും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു. നിലവില്‍ പ്രദേശത്തെ ആര്‍ക്കും തന്നെ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വര്‍ഷം എറണാകുളം ജില്ലയില്‍ 6 ഷിഗെല്ല കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.