റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രധാന കേസില്‍ ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകം നടന്‍ ദീപ് സിദ്ദു വീണ്ടും അറസ്റ്റിലായി. ചെങ്കോട്ട സംഘര്‍ഷത്തില്‍ പുരാവസ്തു വകുപ്പ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രധാന കേസില്‍ ഇന്ന് രാവിലെയായിരുന്നു ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ദീപ് സിദ്ദുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് എന്നിവയായിരുന്നു നിബന്ധനകള്‍. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ട സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരന്‍ ദീപ് സിദ്ദുവാണെന്ന് ഡല്‍ഹി പൊലീസ് ആരോപിച്ചിരുന്നു.