ഉയരങ്ങള്‍ കീഴടക്കി സ്‌കൈലൈറ്റ് ബില്‍ഡേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ്

0

സാധാരണക്കാരെ മറക്കാതെ സുരേഷ്‌കുമാര്‍

വീട് നിര്‍മാണം ഒരു കലയാണെങ്കില്‍ വീട് നിര്‍മാണത്തിലെ അനുഗ്രഹീത കലാകാരനാണ് സുരേഷ് കുമാര്‍. അദ്ദേഹത്തിന്റെ സ്‌കൈലൈറ്റ് ബില്‍്‌ഡേഴ്സ് ആന്റ് ഡവലപ്പേഴ്സ് പാവപ്പെട്ടവന് പോലും ചുരുങ്ങിയ ചെലവില്‍ കൊട്ടാരം നിര്‍മിച്ച് നല്‍കുന്ന അത്ഭുത സ്ഥാപനവും.
ആര്‍ക്കും എളുപ്പം തകര്‍ക്കാന്‍ പറ്റാത്ത ചരിത്രവുമായാണ് ഈ യുവ ബില്‍ഡലറുടെ കുതിപ്പ്. 25 വര്‍ഷം .. 600 ന് മുകളില്‍ വീടുകള്‍…. ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചത്, എന്നാല്‍ എല്ലാം വേറിട്ട ശൈലിയിലും മനോഹാരിതയിലും നിര്‍്മിച്ചവ. കെട്ടിടങ്ങള്‍ വില്ലകള്‍ ഫ്ളാറ്റുകള്‍ തുടങ്ങിയവ വേറെ… എല്ലാറ്റിലും ഒരു കലാകാരന്റെ കരവിരുത് സ്പഷ്ടം. പാലക്കാട് ആലത്തൂര്‍ പുതുക്കോട് പഞ്ചായത്തിലെ പ്ളാഴിയില്‍ ജനിച്ചുവളര്‍ന്ന സുരേഷ് കുമാര്‍ എന്ന ബില്‍ഡര്‍ അങ്ങനെയാണ്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വേണ്ടി ജനിച്ച മനുഷ്യന്‍. സുരേഷിന് എല്ലാത്തിലും വ്യത്യസ്ഥത വേണമെന്നത് നിര്‍ബന്ധമാണ്. പക്ഷേ പണമിറക്കുന്നവന്റെ സൗകര്യത്തിലും ആവശ്യങ്ങളിലും വിട്ടുവീഴ്ച ഉണ്ടാവില്ല. കസ്റ്റമര്‍ ആണ് കിങ്ങ് എന്ന ബിസിനസ് പാഠം മറന്നുള്ള ഒരു കാര്യവും ഇദ്ദേഹം ചെയ്യില്ല. അതുകൊണ്ട് തന്നെ സുരേഷിനേയും അദ്ദേഹത്തിന്റെ സ്‌കൈലൈറ്റ് കമ്പനിയേയും ഉത്തരവാദിത്വം ഏല്‍പ്പിച്ചാല്‍ പിന്നെ ടെന്‍ഷന്‍ ഫ്രീയായി ഇരുന്നാല്‍ മതി. പറഞ്ഞ സമയത്തിനകം വീട് റെഡിയായിട്ടുണ്ടാകും. ഒരു പരാതിക്ക് പോലും ഇടനല്‍കാതെ …

സ്‌ക്കൈലൈറ്റിന്റെ പ്രവര്‍ത്തന മേഖല സംസ്ഥാനം മുഴുവന്‍ ആണെങ്കിലും കൂടുതല്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നത് എറണാകുളം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളിലാണ്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും ആവശ്യക്കാര്‍ ധാരാളം. പക്ഷേ മുഴുവന്‍ ആവശ്യക്കാരേയും സംതൃപ്തിപെടുത്താന്‍ പറ്റാത്ത വിഷമമുണ്ട് സുരേഷിന്. സുരക്ഷ, സൗകര്യം, ആധുനികത, പരിസ്ഥിതി സൗഹൃദം, കുറഞ്ഞ ചെലവ്.. തുടങ്ങിയവയിലെല്ലാം ഉറപ്പ് വരുത്താത്ത ഒരു പദ്ധതിയും സ്‌കൈലൈറ്റ് ചെയ്യില്ല. കാരണം ഓരോ നിര്‍മാണപ്രവര്‍ത്തനം നടത്തുമ്പോഴും സുരേഷിന്റെ മനസ് നിറയെ തങ്ങളെ വിശ്വസിക്കുന്ന ജനങ്ങളാണ്. അവരുടെ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല എന്ന പ്രതിജ്ഞയാണ് ഓരോ നിമിഷവും ഒപ്പമുള്ളത്. തലശ്ശേരിയിലെ പ്രശസ്തമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്താണ്  സ്‌കൈലൈറ്റ് ബില്‍ഡേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ് ഓഫീസ്.
പാവങ്ങള്‍ക്ക്  വീട് എന്ന സ്വപ്നത്തിന് വേണ്ടി മടി കാണിക്കാതെ കയ്യിലുള്ളത് ചെലവഴിക്കുന്ന ഈ ബില്‍ഡര്‍ ലക്ഷ്യമിടുന്നതും വീടില്ലാത്ത ആരും ഉണ്ടാകരുത് എന്നാണ്. നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത് സുരേഷ്‌കുമാറിന് നിര്‍ബന്ധമാണ്. നിര്‍മാണം പരിസ്ഥിതി സൗഹൃദമായിരിക്കും. ഒരിഞ്ച് സ്ഥലം പോലും അനാവശ്യമായി ഉണ്ടാകില്ല. അത് അകത്തായാലും പുറത്തായാലും. നിര്‍മാണ സാമഗ്രികളോ, മറ്റ് വസ്തുക്കളോ അനാവശ്യമായി വാങ്ങി ലാഭമുണ്ടാക്കുന്ന ഏര്‍പ്പാട് സ്‌കൈലൈറ്റ് ബില്‍ഡേഴ്‌സ്  ആന്റ് ഡവലപ്പേഴ്സിനില്ല. നിര്‍മാണ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിലും കൃത്യമായ നിബന്ധനയുണ്ട്. വീടെന്നത് ഒരു ആയുസിന്റെ സ്വപ്നം ആണെന്ന് തിരിച്ചറിയുന്ന നിര്‍മ്മാതാവാണ് സുരേഷ്‌കുമാര്‍.
രണ്ടര സെന്റില്‍ സുരേഷ് പണിത 1450 ചതുരശ്ര അടി വലിപ്പമുള്ള ലക്ഷ്വറി വീടുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്‌ക്കൈലൈറ്റിനുണ്ട്.

അശരണരായ വൃദ്ധര്‍ക്ക് വേണ്ടി ഗുരുവായൂരില്‍ സൗജന്യ താമസ സൗകര്യം ..സുരേഷ്‌കുമാറിന്റെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും വ്യത്യസ്ഥമാകുന്നതും അതുകൊണ്ടാണ്. ലാഭത്തേക്കാള്‍ വീട്ടുടമസ്ഥന്റെ സന്തോഷത്തിന്
സ്‌കൈലൈറ്റ് പ്രഥമ പരിഗണന നല്‍കുന്നതും അതുകൊണ്ട് തന്നെ.

ഗുരുവായൂരില്‍ പുതിയ വില്ല പ്രോജക്ട് പണിയുന്നതും ചെറിയ വരുമാനക്കാര്‍ക്ക് വേണ്ടിയാണ്. കോടികളുടെ വീടുകളും കെട്ടിടങ്ങളും പണിയുമ്പോഴും ചെറിയ വരുമാനക്കാരുടെ വീടെന്ന സ്വപ്നത്തിനും സുരേഷ്‌കുമാര്‍ തുല്യ പരിഗണന നല്‍കുന്നു.
വീട് നിര്‍മാണം മാത്രമല്ല സുരേഷ് കുമാറിന് ഉള്ളത്. ഫര്‍ണീച്ചര്‍ രംഗത്തും അതികായനാണ്. കണ്ണൂര്‍ ജില്ലയിലെ മുന്‍നിരക്കാരനാണ്.
ഹോബി എന്താണെന്ന് ചോദിച്ചാല്‍ സ്വതവേയുള്ള നിറഞ്ഞ പുഞ്ചിരി ഒന്നു കൂടി വിടരും. പിന്നെ മെല്ലെ പറയും…കൂടുതല്‍ കൂടുതല്‍ നല്ല വീടുകളും കെട്ടിടങ്ങളും കുറഞ്ഞ ചെലവില്‍ നിര്‍മിച്ചു നല്‍കുക. അതിന് വേണ്ടി കൂടുതല്‍ പ്രയത്നിക്കുക, പരീക്ഷണങ്ങള്‍ നടത്തുക..

കടുത്ത ഗുരുവായൂരപ്പ ഭകതനാണ് ഇദ്ദേഹം. എല്ലാ മലയാള മാസം ഒന്നാം തിയതിയും ഗുരുവായൂര്‍ അമ്പലത്തില്‍ ഈ ഗുരുവായൂരപ്പ ഭകതന്‍ ഉണ്ടാകും. തലേന്ന് രാത്രി എത്തി പുലര്‍ച്ച ഭഗവാനെ തൊഴുത് സായൂജ്യമടയണം. അത് സുരേഷ്‌കുമാറിന് നിര്‍ബന്ധമാണ്. അചഞ്ചലമായ ഗരുവായൂരപ്പ ഭക്തിയാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ വേദനിപ്പിക്കുന്നതൊന്നും ചെയ്യില്ല. സഹായിക്കുക, സേവിക്കുക.. അതാണ് സുരേഷ്‌കുമാറിന്റെ ഈശ്വരഭക്തി.