ജെഎന്‍യുവില്‍ നടന്ന രാജ്യദ്രോഹ കേസില്‍ കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ കേസില്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം വിളിച്ചെന്നാണ് കേസ്. നാലുവര്‍ഷം മുന്‍പ് ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരിക്കുമ്പോഴാണ് കനയ്യകുമാറും ചിലരും രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതെന്നാണ് പൊലീസ് നിലപാട്.
കനയ്യകുമാറിന് പുറമെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്കിബ് ഹുസേന്‍, ഉമര്‍ ഗുല്‍, മുജീബ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ പ്രതിയാക്കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജ്രിവാള്‍ നിലപാട് മാറ്റിയതെന്ന് കരുതുന്നു.