തെറ്റുചെയ്ത ഭരണാനുകൂല നേതാവിനെതിരെ നടപടിയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് കണ്ടാലും രാഷ്ട്രീയവും സംഘടനയുടെ രാഷ്ട്രീയ സ്വഭാവവും മാത്രം നോക്കി നടപടിയെടുക്കുന്ന ഭരണാധികാരികള്‍ക്ക് അപവാദമാവുകയാണ് പിണറായി. സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ എന്ന സിപിഎം അനുകൂല സംഘടനയുടെ ശക്തനായ നേതാവിനെ സെക്രട്ടറിയറ്റിന് വെളിയിലേക്ക് മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. കൂടെ ജോലി ചെയ്യുന്ന ജീവനക്കാരനെ മര്‍ദ്ദിച്ച അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സതികുമാറിനെയാണ് സെക്രട്ടറിയറ്റിന് പുറത്തുള്ള അഗ്രികള്‍ച്ചറല്‍ സെല്ലിലേക്ക് മാറ്റിയത്. മറ്റൊരു സംഘടനയുടെ പ്രവര്‍ത്തകനാണ് മര്‍ദ്ദനമേറ്റത്. അന്വേഷത്തില്‍ സതികുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അസോസിയേഷന്റെ ശക്തമായ സമ്മര്‍ദ്ദം മറികടന്നാണ് മുഖ്യമന്ത്രിയുടെ നടപടി.