ലൈഫ് മിഷന്‍ പദ്ധതിയില്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മില്‍ തീരാതെ വാദപ്രതിവാദങ്ങള്‍. പദ്ധതി യുഡിഎഫിന്റെ തുടര്‍ച്ചയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി. വീടുകള്‍ പൂര്‍ത്തീകരിച്ചതാണ് തങ്ങള്‍ക്ക് പ്രധാനം. 52000 വീടുകള്‍ പൂര്‍ത്തീകരിക്കുകയും പുതുതായി ഒന്നര ലക്ഷം വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു മിഥ്യാഭിമാനവും ഞങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.