വിജിലന്‍സ് തന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കെഎം ഷാജി. ഇതിന് കൃത്യമായ രേഖകള്‍ ഉണ്ടെന്നും വിജിലന്‍സിന് മുമ്പാകെ ഹാജരാക്കിയെന്നും കെഎം ഷാജി പറഞ്ഞു. കൂടുതല്‍ രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കും. ചിലര്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്തകളാണെന്നും കെഎം ഷാജി പ്രതികരിച്ചു. വിജിലന്‍സിന്റെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയെ കെഎം ഷാജി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ 5 മണിക്കൂറോളമാണ് വിജിലന്‍സ് കെഎം ഷാജിയെ ചോദ്യം ചെയ്തത്. ക്ലോസറ്റില്‍ നിന്നാണ് പണം കണ്ടെത്തിയതെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ക്ലോസറ്റില്‍ നിന്നോ ടിവിയില്‍ നിന്നോ അല്ല പണം കണ്ടെത്തിയതെന്നും ക്യാമ്പ് ഹൗസിലെ കട്ടിലിനടിയില്‍ നിന്നാണ് പണം കണ്ടെത്തിയതെന്നും ഇതിന് കൃത്യമായ രേഖകള്‍ ഉണ്ടെന്നും കെഎം ഷാജി അറിയിച്ചു. ആധാരങ്ങള്‍ കണ്ടെടുത്തുവെന്ന വാര്‍ത്ത വ്യാജ പ്രചാരണമാണെന്നും കെഎം ഷാജി അഭിപ്രായപ്പെട്ടു