തുടര്‍ഭരണം ഉറപ്പാണെന്ന് സിപിഐഎം; 80 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യത

0

കേരളത്തില്‍ തുടര്‍ഭരണം ലഭിക്കുമെന്ന് സിപിഐഎം വിലയിരുത്തല്‍. കുറഞ്ഞത് 80 സീറ്റിന് മുകളില്‍ ലഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഇടത് അനുകൂല തരംഗമുണ്ടായാല്‍ 100 സീറ്റുകളെങ്കിലും ലഭിച്ചേക്കുമെന്നും യോഗം വിലയിരുത്തി.

ഏത് സാഹചര്യത്തിലാണെങ്കിലും ഇടതുപക്ഷത്തിന് ഈ 80 സീറ്റ് ലഭിക്കാനാണ് സാധ്യത കൂടുതല്‍. സിപിഐഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും ഇടതുപക്ഷത്തിന് നേട്ടമാകും. ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായി. തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ ആര്‍ക്കും ലഭിക്കാത്ത സാഹചര്യമുണ്ടായി. ബിജെപി, ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായ മണ്ഡലങ്ങളിലും വോട്ടുകള്‍ നിര്‍ജീവമായിപ്പോയിട്ടുണ്ടാകുമെന്നും നേതൃയോഗം വിലയിരുത്തി.