സംസ്ഥാനത്ത് മാസ് കൊവിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. ഇന്നലെ 8126 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
വിപുലമായ കൊവിഡ് പരിശോധനക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരേയും പരിശോധിക്കും. കൊവിഡ് മുന്നണി പ്രവര്‍ത്തകര്‍, കൊവിഡ് വ്യാപന സാധ്യത കൂടുതലുള്ള മേഖലകളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗതം, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നീ മേഖലകളിലുള്ളവരെയും ഹോട്ടല്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരേയും, ഡെലിവറി എക്‌സിക്യൂട്ടീവുകള്ഡ തുടങ്ങിയ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരെയുമാണ് പരിശോധിക്കുക. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകള്ഡ ഉപയോഗപ്പെടുത്തിയാകും പരിശോധന നടപ്പിലാക്കുക.
8126 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. 2700 പേര്‍ രോഗമുക്തി നേടി. 60,900 സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് പ്രതിരോധത്തിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂന്നിയ നടപടികള്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിക്കും. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ശരിയായ വിധം ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ എന്നിവക്ക് പ്രാമുഖ്യം നല്‍കിയാണ് ബോധവത്ക്കരണം നടത്തുക. സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൊതുസ്ഥലങ്ങളില്‍ എത്തുന്ന ജനങ്ങളെ ഇക്കാര്യം പറഞ്ഞ് മനസിലാക്കും.