കുംഭമേളയിലെ കൊവിഡ് വ്യാപനം; ഒരാള്‍ മരിച്ചു

0

ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത നാലായിരിത്തിലധികം പേര്‍ക്ക് കൊവിഡ്. 4201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും കുംഭമേളയില്‍ പങ്കെടുത്ത ഒരാള്‍ മരിക്കുകയും ചെയ്തു. നിര്‍വാണി അഖണ്ഡാ അംഗം മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് ആണ് മരിച്ചത്.

കുംഭമേളയില്‍ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വറിന് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് ആശങ്ക നിലനില്‍ക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഏപ്രില്‍ 30 വരെ കുംഭമേള തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിച്ചിട്ടുമ്ട്. കുംഭമേളയുടെ ഭാഗമായി ആയിരക്കണക്കിന് ആളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാന്‍ മാത്രമായി എത്തുന്നത്. ബുധനാഴ്ച വരെയായി 10 ലക്ഷം പേര്‍ സ്‌നാനം ചെയ്യാനായി എത്തിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.