ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. കേരള പൊലീസ് ഗൂഡാലോചന നടത്തിയോ എന്നാണ് അന്വേഷിക്കേണ്ടത്.
ജസ്റ്റീസ് ജയിന്‍ സമിതി റിപ്പോര്‍ട്ട് ശുപാര്‍ശ അംഗീകരിച്ചാണ് കോടതി ഉത്തരവ്. റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നമ്പി നാരായണനെതിരെ ഗൂഡാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ടോ എന്നത് പരിശോധിക്കും. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിക്കണം. കണ്ടെത്തലുകള്‍ പുറത്തു പോകരുതെന്നും കോടതി ഉത്തരവിലുണ്ട്.
സംസ്ഥാനത്തെ ഏറ്റവും കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്. ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിയാക്കുകയും പീഡിപ്പിക്കുകയും ചെയ്തത് ഗൂഡാലോചന ആണെന്നാണ് സമിതി കണ്ടെത്തല്‍. നമ്പി നാരായണനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. സംസ്ഥാനം നഷ്ടപരിഹാരവും നല്‍കി.