അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എംഎല്‍എക്ക് വിജിലന്‍സ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.
ഷാജിയുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ കണ്ടെടുത്ത് 50 ലക്ഷം രൂപയുടേയും സ്വര്‍ണത്തിൻ്റേയും കണക്ക് ഹാജരാക്കണം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് എടുത്ത കേസിൻ്റെ ഭാഗമാണ് നോട്ടീസ് നല്‍കിയത്. 2012 മുതല്‍ 2021 വരെയായി ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ധനയുണ്ടായി എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
50 ലക്ഷം രൂപ ബന്ധു സ്ഥലക്കച്ചവടത്തിനായി കൊണ്ടുവച്ച പണമാണെന്നാണ് ഷാജിയുടെ വിശദീകരണം. രേഖകള്‍ ഹാജരാക്കാന്‍ രണ്ടു ദിവസത്തെ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ രേഖകളെല്ലാം വിജലന്‍സിന് മുമ്പാകെ ഹാജരാക്കേണ്ടിവരും.