രാജ്യത്ത് പൂര്‍ണമായ ലോക്ഡൗണ്‍ ഇനി പ്രഖ്യാപിക്കില്ലെന്ന് നിര്‍മല സീതാരാമന്‍

0

രാജ്യത്തൊട്ടാകെ പൂര്‍ണമായ ലോക്ഡൗണ്‍ ഇനി പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്ഡ. പ്രാദേശികമായി നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് നിര്‍മല വ്യക്തമാക്കി. ഇനിയൊരു ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യത്ത് വീണ്ടും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്പര്യമില്ലെന്നും ധനമന്ത്രി വെളിപ്പെടുത്തി.

വാക്‌സിനേഷനും പരിശോധനയും സമാനമായിട്ടുള്ള രീതിയില്‍ രോഗ വ്യാപനത്തെ തടയുന്നതിന് വേണ്ടി അതിധ്രുത ഗതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനിയും ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

എന്നാല്‍ രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്.