സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി

0

ഈ വര്‍ഷത്തെ പത്താംക്ലാസ് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. ഇതോടൊപ്പം പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും ചെയ്തു. കോവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

സിബിഎസ്ഇ പരീക്ഷകളുടെ തീരുമാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം.

വിദ്യാര്‍ഥികളുടെ മുന്‍വര്‍ഷത്തെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികളെ പാസ്സാക്കുക. ഇക്കാര്യം പഠിച്ചുവരികയാണെന്ന് സിബിഎസ്ഇ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.